ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് പൊലിഞ്ഞത് 322ജീവനുകള്‍; 9,601പേര്‍ക്ക് കൂടി കോവിഡ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം മരിച്ചത് 322പേര്‍. 9,601പേര്‍ക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. 4,31,719പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,66,883പേര്‍ രോഗമുക്തരായി. 15,316പേരാണ് മരിച്ചത്. 1,49,214പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 46,345പേര്‍ പൂനെയില്‍ മാത്രം ചികിത്സയിലുണ്ട്. 

ആന്ധ്രാപ്രദേശില്‍ ഇന്ന് 9,276പേര്‍ക്ക് രോഗം. 1,50,209പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 76,614പേര്‍ രോഗമുക്തരായി. 1,407പേര്‍ മരിച്ചു. 72,188പേര്‍ ചികിത്സയിലാണ്.

കര്‍ണാടകയില്‍ ഇന്ന് 5,172പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 98പേര്‍ മരിച്ചു. 1,29,287പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. ഇതില്‍ 53,648പേര്‍ രോഗമുക്തരായി. 2,412പേര്‍ മരിച്ചു. 73,219പേരാണ് ചികിത്സയിലുള്ളത്.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5,879 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,51,738 ആയി.
24 മണിക്കൂറിനിടെ 99 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ആകെ മരണം ഇതോടെ 4,034 ആയി.

1,90,966 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. 24 മണിക്കൂറിനിടെ 60,580 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍