ദേശീയം

കാറ്റുപോലെ പടരുന്ന കോവിഡ്; നാല് ദിവസത്തിനുള്ളില്‍ 2 ലക്ഷം രോഗികള്‍; മരിച്ചത് 36,551 പേര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നാല് ദിവസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് ഈ ദിവസങ്ങളില്‍ രോഗബാധിതര്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നു. 

ഇതുവരെ 17,50,723 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 37,364 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24മണിക്കൂറിനിടെ 54,735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 853 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിലവില്‍ 5,67,730 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 11,45, 629 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

അതേസമയം കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുമ്പോഴും രോഗമുക്തി നിരക്ക് 65 ശതമാനം കവിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ 65.44 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 51,255 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം പതിനൊന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്. 11,45,629 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ജൂണ്‍ 30നാണ് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം 11 ലക്ഷം കടന്നത്. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരും രോഗമുക്തി നേടിയവരും തമ്മിലുളള വ്യത്യാസം 5,77,899 ആണ്. ഇതുവരെ 5,67,730 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.നിലവില്‍ രോഗമുക്തി മരണനിരക്ക് അനുപാതം 96.84%: 3.16 % ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു