ദേശീയം

ബെംഗളൂരുവില്‍ മാത്രം ഇന്ന് 27 മരണം; കര്‍ണാടകയില്‍ 4,752പേര്‍ക്ക് കൂടി രോഗം 

സമകാലിക മലയാളം ഡെസ്ക്


ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ ഇന്ന് 4,752 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 98 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ 1,497 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബെംഗളുരുവില്‍ 27പേര്‍ മരിച്ചു. 1,39,571പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്. 62,500പേര്‍ രോഗമുക്തരായി. 2,594പേരാണ് മരിച്ചത്. 

അതേസമയം, മഹാരാഷ്ട്രയില്‍ ഇന്ന് 8,968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,50,196 ആയി. 24 മണിക്കൂറിനിടെ 266 പേര്‍ മരിച്ചതോടെ ആകെ മരണം 15,842 ആയി.

10,221 പേരാണ് ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവര്‍ 2,87,030 ആയി. 1,47,018 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ 41,664 കേസുകളും പുണെയിലാണ്.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5,609 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്ത് 109 പേര്‍ മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2,63,222 ആയി ഉയര്‍ന്നു. ഇതില്‍ 2,02,283 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു.

വിദേശത്തുനിന്നെത്തിയ ആറ് പേര്‍ക്കും കേരളിത്തില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ 7 പേര്‍ക്കും മറ്റിടങ്ങളില്‍ നിന്നെത്തിയ 17 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് പോസറ്റീവ് ആയവരില്‍3,295 പേര്‍ പുരുഷന്‍മാരും 2,314 പേര്‍ സ്ത്രീകളുമാണ്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,241 ആയി

ഉത്തര്‍പ്രദേശില്‍ ഇന്ന് 4,473പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 50 മരണവും റിപ്പോര്‍ട്ട് ചെയ്തു. 40,191പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. 1,778പേരാണ് മരിച്ചത്. 55,393പേര്‍ രോഗമുക്തരായി. അയോധ്യയില്‍ ആകെ 556പേര്‍ രോഗബാധിതരായി. ഇതില്‍ 318പേരാണ് രോഗമുക്തരായത്. 6പേര്‍ മരിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍