ദേശീയം

മൂന്നാം കോവിഡ് ടെസ്റ്റും പോസിറ്റീവ് ; മധ്യപ്രദേശ് മുഖ്യമന്ത്രി ആശുപത്രിയില്‍ തുടരും

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ മൂന്നാമത്തെ കോവിഡ് പരിശോധനാഫലവും പോസിറ്റീവ്. ഇതോടെ ശിവരാജ് സിങ് ചൗഹാന്‍ ആശുപത്രിയില്‍ തന്നെ തുടരും. മൂന്നാം ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആയാല്‍ തിങ്കളാഴ്ച ആശുപത്രി വിടുമെന്ന് ചൗഹാന്‍ വ്യക്തമാക്കിയിരുന്നു. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലൈ 25 നാണ് ശിവരാജ് സിങ് ചൗഹാനെ ഭോപ്പാലിലെ ചിരായു ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ പത്തുദിവസമായി ആശുപത്രിയില്‍ തുടരുകയാണ് ശിവരാജ് സിങ് ചൗഹാന്‍. 

ഇന്നലെ ചൗഹാന്‍ പുറത്തുവിട്ട ട്വീറ്റില്‍ ആരോഗ്യവാനാണെന്നും, രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ ഏറ്റവും പുതിയ പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയിരിക്കുമെന്നാണ് പ്രതീക്ഷയെന്നും ശിവരാജ് സിങ് ചൗഹാന്‍ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം