ദേശീയം

സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിന് കോവിഡ്, ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗമാണ്. 

കൊല്‍ക്കത്ത ഈസ്‌റ്റേണ്‍ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് സലീമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പനിയും ശ്വാസതടസവും ഉള്ളതായാണ് റിപ്പോര്‍ട്ട്. മറ്റൊരു മുതിര്‍ന്ന നേതാവായ ശ്യാംലാല്‍ ചക്രബര്‍ത്തിയെയും കോവിഡ് സ്ഥിരീകരിച്ച് ഈസ്‌റ്റേണ്‍ ബൈപാസിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി