ദേശീയം

കാറ്റില്‍ മൊബൈല്‍ ടവര്‍ തകര്‍ന്നുവീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ:  ശക്തമായ കാറ്റില്‍ 80 അടി നീളമുള്ള മൊബൈല്‍ ടവര്‍ തകര്‍ന്ന് വീണ്  ബൈക്ക്  യാത്രികന് ദാരുണാന്ത്യം.  തമിഴ്‌നാട്ടിലെ തിരൂപ്പൂര്‍ ജില്ലയിലെ വീരപാണ്ഡിയിലാണ് സംഭവം.

53 വയസുകാരനായ ബൈക്ക് യാത്രികന്‍ ചെങ്കിസ്ഖാനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം.  ഉപേക്ഷിക്കപ്പെട്ട മൊബൈല്‍ ടവര്‍ ശക്തമായ കാറ്റില്‍ തകര്‍ന്നുവീഴുകയായിരുന്നു. ട്രക്കിനും ബൈക്കിനും മുകളിലുമാണ് ടവര്‍ വീണത്. ട്രക്ക് ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബൈക്ക് യാത്രികന്‍ ഹെല്‍മറ്റ് ധരിച്ചെങ്കിലും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

മൊബൈല്‍ ടവര്‍ തകര്‍ന്നതിനെതിരെ തിരുപ്പൂര്‍ പള്ളടം റോഡില്‍ ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മൊബൈല്‍ ടവര്‍ ഉപയോഗശൂന്യമാണെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് യ ാത്രികന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുപ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ