ദേശീയം

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കര്‍ണാടക നാലാം സ്ഥാനത്ത്; ഡല്‍ഹിയേക്കാള്‍ ഏഴുമടങ്ങ് രോഗികള്‍ ചികിത്സയില്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന കര്‍ണാടക കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്ത്. ഡല്‍ഹിയെ മറികടന്നാണ് കര്‍ണാടക നാലാം സ്ഥാനത്ത് എത്തിയത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് കര്‍ണാടകയ്ക്ക് മുകളില്‍.

നിലവില്‍ കര്‍ണാടകയില്‍ 1.4 കോവിഡ് കേസുകളാണ് ഉളളത്. ഡല്‍ഹിയില്‍ 1,38,482 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ ഡല്‍ഹിയേക്കാള്‍ ഏഴുമടങ്ങ് മുകളിലാണ് കര്‍ണാടക.

ഒരു മാസത്തിനിടെയാണ് കര്‍ണാടകയില്‍ സ്ഥിതി വഷളായത്. നിലവില്‍ സംസ്ഥാനത്ത് 74,477 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. ഡല്‍ഹിയില്‍ ഇത് 10.207 ആണ്.രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും കര്‍ണാടക പിന്നിലാണ്. ഇതുവരെ 62,500 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഡല്‍ഹിയില്‍ ഇത് 1.24 ലക്ഷമാണ്.

കര്‍ണാടകയില്‍ മരണസംഖ്യയും ഉയര്‍ന്നിട്ടുണ്ട്. 2500ലധികം പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. എന്നാല്‍ മരണസംഖ്യയില്‍ ഡല്‍ഹിയാണ് മുന്നിലാണ്. കര്‍ണാടകയെ അപേക്ഷിച്ച് ഏകദേശം ഇരട്ടിവരും.ഡല്‍ഹിയില്‍ 4000 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍