ദേശീയം

35 രൂപയ്ക്ക് കോവിഡ് മരുന്ന്; ചെലവ് ചുരുങ്ങിയ ഫാവിപിരവിര്‍ ഗുളികയുമായി സണ്‍ഫാര്‍മ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 35 രൂപയ്ക്ക് കോവിഡ് മരുന്നുമായി പ്രമുഖ മരുന്നു നിര്‍മ്മാണ കമ്പനിയായ സണ്‍ ഫാര്‍മ. ആന്റി വൈറല്‍ മരുന്നായ ഫാവിപിരവിറിന്റെ ഇന്ത്യന്‍ പതിപ്പായ ഫ്ളൂ ഗാര്‍ഡാണ് സണ്‍ ഫാര്‍മ വിപണിയില്‍ ഇറക്കാന്‍ പോകുന്നത്. ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ മരുന്ന് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ കുറഞ്ഞ ചെലവില്‍ മരുന്ന് വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 200മില്ലിഗ്രാം വരുന്ന ഒരു ഗുളികയ്ക്ക് 35 രൂപയാണ് ഈടാക്കുക. ഈ ആഴ്ച തന്നെ വിപണിയില്‍ സ്റ്റോക്ക് ലഭ്യമാക്കും. നിലവില്‍ മറ്റൊരു കോവിഡ് മരുന്നായ റെംഡെസിവിര്‍ വിപണിയില്‍ ലഭ്യമാണ്. ഇതിന് പിന്നാലെയാണ് ഫാവിപിരവിറും വിപണിയില്‍ എത്തുന്നത്.

മറ്റൊരു പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ലൂപ്പിനും ഫാവിപിരവിര്‍ വിപണിയില്‍ എത്തിച്ചിട്ടുണ്ട്്. കോവിഹാള്‍ട്ട് എന്ന പേരിലാണ് മരുന്ന് വിപണിയില്‍ ലഭ്യമാക്കുന്നത്. ഒരു ഗുളികയ്ക്ക് 49 രൂപയാണ് ഈടാക്കുന്നത്. മരുന്ന് വിപണനത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി ലഭിച്ചതായും കമ്പനി അറിയിച്ചു. നേരിയ രോഗലക്ഷണങ്ങള്‍ ഉളള രോഗികള്‍ക്കാണ് ഫാവിപിരവിര്‍ നല്‍കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍