ദേശീയം

ആധുനിക ഇന്ത്യയുടെ പ്രതീകം; അയോധ്യയിലെ ശിലാന്യാസത്തിന് ആശംസയുമായി രാഷ്ട്രപതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ആശംസയുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നിയമത്തിന് അനുസരിച്ചു സ്ഥാപിക്കപ്പെടുന്ന രാമക്ഷേത്രം സാമൂഹ്യ ഐക്യത്തിലും ജനങ്ങളുടെ ഉത്സാഹത്തിലും നിലയുറപ്പിക്കുന്ന ഇന്ത്യയുടെ ആത്മാവിനെയാണ് നിര്‍വചിക്കുന്നതെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

രാമരാജ്യത്തിന്റെ മൂല്യങ്ങളുടെ തെളിവായും ആധുനിക ഇന്ത്യയുടെ പ്രതീകമായും അയോധ്യയിലെ രാമക്ഷേത്രം മാറുമെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിട്ടു. 12.15 ന് ശിലാസ്ഥാപനത്തിന് മുന്നോടിയായുള്ള ഭൂമിപൂജ ചടങ്ങുകള്‍ തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി പൂജാചടങ്ങുകളില്‍ പൂര്‍ണമായും സംബന്ധിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രോച്ചാരണമുഖരിതമായ വേദിയില്‍ പ്രധാനമന്ത്രി വെള്ളിശില പാകി രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം