ദേശീയം

24 മണിക്കൂറിനിടെ 56,282 പേര്‍ക്ക് കോവിഡ്, രാജ്യത്ത് രോഗബാധിതര്‍ 20 ലക്ഷത്തിനടുത്ത് ; ഇന്നലെ മാത്രം 904 മരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 20 ലക്ഷത്തിനടുത്തെത്തി. 

ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 19,64,537 ആയി. ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 904 പേരാണ്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 40,699 ആയി.
 
രാജ്യത്ത് 5,95,501 ആളുകള്‍ കോവിഡ് ബാധിതരായി ചികില്‍സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 13,28,337 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. 

ഇതുവരെ രാജ്യത്ത് 2,21,49,351 പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 6,64,949 പേരുടെ സ്രവസാംപിള്‍ ടെസ്റ്റാണ് നടത്തിയത്. കോവിഡ് രോഗബാധയില്‍ രാജ്യത്ത് മഹാരാഷ്ട്രയാണ് മുന്നില്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍