ദേശീയം

ബംഗ്ലാവുകളില്‍ ഇനി ഖലാസി നിയമനം ഇല്ല, ബ്രിട്ടിഷ് ഭരണകാലത്തെ പതിവ് റെയില്‍വേ അവസാനിപ്പിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സീനിയര്‍ ഉദ്യോഗസ്ഥരുടെ ബംഗ്ലാവുകളില്‍ സഹായികളായി ഖലാസികളെ നിയമിക്കുന്ന പതിവ് റെയില്‍വേ അവസാനിപ്പിക്കുന്നു. ഖലാസി നിയമനം പുനപ്പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ തസ്തികയില്‍ ഇനി നിയമനം നടത്തേണ്ടതില്ലെന്നും റെയില്‍വേ ബോര്‍ഡ് ഉത്തരവില്‍ വ്യക്തമാക്കി.

ഉന്നത ഉദ്യോഗസ്ഥരുടെ ബംഗ്ലാവുകളില്‍ സഹായികളായി ടെലിഫോണ്‍ അറ്റന്റന്റ് കം ഖലാസിസ് എന്ന തസ്തികയിലെ നിയമനമാണ് ഇതോടെ ഇല്ലാതാവുന്നത്. സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് രാത്രികാലങ്ങളിലും മറ്റും ഫീല്‍ഡില്‍ ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം കണക്കിലെടുത്ത്, അവരുടെ കുടുംബത്തിന്റെ സുരക്ഷകൂടി കണക്കിലെടുത്ത് ബ്രിട്ടിഷ് ഭരണകാലത്ത് തുടങ്ങിയ പതിവാണ് ഖലാസി നിയമനം. ടെലിഫോണ്‍ അറ്റന്റ് ചെയ്യുക, ഫയലുകള്‍ എത്തിക്കുക തുടങ്ങിയ ജോലികള്‍ക്കൊപ്പം ബംഗ്ലാവുകളിലെ സഹായി കൂടിയായി ഖലാസികള്‍ മാറി. ഈ ജോലി പിന്നീട് വീട്ടുജോലിയായി മാറിയെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

20,000-22,000 രൂപ ശമ്പള സ്‌കെയിലിലാണ് ഖലാസികളെ നിയമിക്കുന്നത്. ഇവര്‍ക്ക് ഗ്രൂപ്പ് ഡി തസ്തികയിലെ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഖലാസി നിയമനം പുനപ്പരിശോധിക്കാന്‍ 2014ല്‍ റെയില്‍വേ സമിതിയെ നിയോഗിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി