ദേശീയം

കരിപ്പൂർ: ആദ്യ കൺമണിയെ കാണാതെ പറന്നകന്ന് കോ പൈലറ്റ് അഖിലേഷ്; മരണവാർത്ത അറിയാതെ പൂർണഗർഭിണിയായ മേഘ

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചത്. ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതിനിടെ സഹപൈലറ്റ് അഖിലേഷ് ശർമ്മയുടെ വിയോ​ഗവാർത്ത  സഹപ്രവർത്തകരെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് വിവാഹിതനായ ഇദ്ദേഹത്തിൻറെ ഭാര്യ മേഘ പൂർണ്ണഗർഭിണിയാണ്. അഖിലേഷിൻറെ വിയോഗ വാർത്ത മേഘയെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

‍വെള്ളിയാഴ്ച രാത്രി 10.30നാണ് അപകടവാർത്ത കുടുംബാം​ഗങ്ങൾ അറിയുന്നത്. അഖിലേഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് മാത്രമായിരുന്നു അപ്പോൾ ലഭിച്ച വിവരമെന്ന് അച്ഛൻ തുളസിറാം ശർമ്മ പറയുന്നു. പിറ്റേന്ന് രാവിലെ വിയോഗ വാർത്തയുമെത്തി. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണെന്ന് മാത്രമാണ് മേഖയെ അറിയിച്ചിട്ടുള്ളത്.  ടിവിയിലും പത്രങ്ങളിലും വരുന്ന അപകടവാർത്ത മേഖയുടെ ശ്രദ്ധയിൽപ്പെടാതെ നോക്കുകയാണ് ബന്ധുക്കൾ.

രക്ഷാബന്ധൻ ദിനത്തിലാണ് അഖിലേഷുമായി അവസാനമായി വീഡിയോ കോളിൽ സംസാരിച്ചതെന്ന് മേഖയുടെ സഹോദരൻ പറയുന്നു. ഓഗസ്റ്റ് 15, 16 ന് അദ്ദേഹം വീട്ടിലേക്ക് വരേണ്ടതായിരുന്നെന്നും, പക്ഷേ ദൈവം മറ്റൊന്നാണ് കരുതിവെച്ചിരുന്നത്, അദ്ദേഹം പറഞ്ഞു.

2017 മുതൽ എയർ ഇന്ത്യ എക്സ്പ്രസിൽ ജോലിചെയ്യുന്ന അഖിലേഷ് യുപിയിലെ മഥുര ഗോവിന്ദ് നഗർ സ്വദേശിയാണ്.  ഇന്ന് രാവിലെയോട് ഡൽഹിയിൽ എത്തിച്ച അഖിലേഷ് കുമാറിൻറെ മൃതദേഹത്തിൽ എയർ ഇന്ത്യ ജീവനക്കാർ അന്ത്യോപചാരം അർപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''