ദേശീയം

കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ചു; ഏഴ് കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

വിജയവാഡ; ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ കോവിഡ് സെന്ററിന് തീപിടിച്ചു. അപകടത്തില്‍ ഏഴ് കോവിഡ് രോഗികള്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 15ഓളം പേരെ രക്ഷപ്പെടുത്തി. കോവിഡ് ആശുപത്രിയായി മാറ്റിയ കൃഷ്ണ ജില്ലയിലെ സ്വര്‍ണ പാലസ് ഹോട്ടലിനാണ് തീപിടിച്ചത്. നിരവധിപേര്‍ ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന.

അഞ്ച് നിലകളുണ്ടായിരുന്ന ഹോട്ടലിന്റെ ആദ്യത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. പുറത്തെടുത്തവരിൽ ചിലർ പിപിഇ കിറ്റ് ധരിച്ച നിലയിലായിരുന്നു.രക്ഷപ്പെടുത്തിയവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി അഗ്നിരക്ഷാ സംഘമാണ് സ്ഥലത്ത് എത്തിയിരിക്കുന്നത്. അപകടത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത