ദേശീയം

ലോക്കല്‍ ട്രെയിന്‍ യാത്രയില്‍ പേഴ്‌സ് നഷ്ടപ്പെട്ടു; 14 വര്‍ഷങ്ങള്‍ക്ക് ശേഷം പണമടക്കം തിരിച്ചുകിട്ടി

സമകാലിക മലയാളം ഡെസ്ക്

2006ല്‍ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ്-പന്‍വേല്‍ ലോക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഹേമന്ദ് പഡല്‍ക്കര്‍ എന്നയാളുടെ പേഴ്‌സ് നഷ്ടമായത്. 900 രൂപയടങ്ങിയ പേഴ്‌സ് ആണ് യാത്രാമദ്ധ്യേ കൈമോശം വന്നത്. എന്നാലിപ്പോള്‍ നിനച്ചിരിക്കാതെ ഹേമന്ദിന് നഷ്ടപ്പെട്ട പേഴ്‌സും പണവും തിരിച്ചുകിട്ടിയിരിക്കുകയാണ്.

ഈ വര്‍ഷം ഏപ്രിലിലാണ് പേഴ്‌സ് തിരികെ ലഭിച്ചെന്ന സന്ദേശം ഗേമന്ദിന് ലഭിക്കുന്നത്. റെയില്‍വേ പൊലീസാണ് വിവരമറിയിച്ചത്. കോവിഡ് മൂലം പേഴ്‌സ് കൈപറ്റാന്‍ ഹേമന്ദിന് സാധിച്ചില്ലെങ്കിലും പിന്നീടെത്തി പണമടക്കം കൈപറ്റി.

നിരോധിച്ച 500 രൂപയുടെ നോട്ട് അടക്കം 900 രൂപയാണ് ഹേമന്ദിന്റെ പേഴ്‌സില്‍ ഉണ്ടായിരുന്നത്. നിലവില്‍ മുന്നൂറ് രൂപയാണ് ഇയാള്‍ക്ക് തിരികെനല്‍കിയിരിക്കുന്നത്. 100 രൂപ സ്റ്റാംപ് പേപ്പര്‍ ജോലികള്‍ക്കായി ഈടാക്കി. നിരോധിച്ച നോട്ട് മാറ്റിവാങ്ങിയതിന് ശേഷം തുക കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

പേഴ്‌സ് മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. പണം തിരികെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹേമന്ദ് പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത