ദേശീയം

ഒരാള്‍ക്കു മുകളില്‍ വേറൊരാള്‍, അതിനു മുകളില്‍ മൂന്നാമന്‍; 17 അടി ഉയരമുള്ള മതില്‍ ചാടിക്കടന്നിട്ടും പൂട്ടുവിണു, ജയില്‍ചാടാന്‍ ശ്രമിച്ച നാല് പ്രതികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: 17 അടി ഉയരമുള്ള മതില്‍ ചാടിക്കടന്ന് ജയിലില്‍ നിന്ന് രക്ഷപെട്ടോടിയ നാല് കസ്റ്റഡി തടവുകാരെ പിടികൂടി. ഇന്‍ഡോറിലെ സബ് ജയിലില്‍ നിന്നാണ് പ്രതികള്‍ രക്ഷപെടാന്‍ ശ്രമിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് ജയില്‍ ജീവനക്കാര്‍ ഇവരെ പിടികൂടിയത്.

വികാസ്, സഞ്ജയ്, ദേവ്കാരന്‍, വിനോദ് എന്നിവരാണ് തടവുചാടാന്‍ ശ്രമിച്ചത്. പരസ്പരം തോളില്‍ ചവിട്ടിയാണ് ഉയരമുള്ള മതില്‍ ഇവര്‍ ചാടിക്കടന്നത്. തടവുചാടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ജയില്‍ അധികൃതരെ വിവരമറിയിച്ചത്. പിന്നീട് നാല് പ്രതികളെയും പിടികൂടി.

മതില്‍ ചാടിക്കടന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിന് മുമ്പ് ജയില്‍ സുരക്ഷാ ജീവനക്കാരിലൊരാളില്‍ നിന്ന് താക്കോല്‍ കൈക്കലാക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് ഉയരമുള്ള മതില്‍ ചാടാന്‍ നാലവര്‍ സംഘം പദ്ധതിയിട്ടത്. വിചാരണ തടവുകാരാണ് ജയില്‍ ചാടാന്‍ ശ്രമിച്ച നാല് പേരുമെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം