ദേശീയം

തമിഴ്‌നാട്ടില്‍ 5,914 പേര്‍ക്കും കര്‍ണാടകയില്‍ 4,267 പേര്‍ക്കും കോവിഡ്; ഇരു സംസ്ഥാനങ്ങളിലും ഇന്ന് 114 മരണം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 5,914 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 114 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. 

സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 3,02,815 ആയി. 2,44,675 പേര്‍ക്ക് രോഗ മുക്തി. ആക്ടീവ് കേസുകള്‍ 53,099. സംസ്ഥാനത്തെ മൊത്തം മരണം 5,041 ആയി. 

കര്‍ണാടകയില്‍ ഇന്ന് 4,267 പേര്‍ക്ക് കോവിഡ് ബാധിച്ചു. 114 പേരാണ് സംസ്ഥാനത്ത് ഇന്ന് മരിച്ചത്. വൈകീട്ട് അഞ്ച് മണി വരെയുള്ള കണക്കനുസരിച്ചാണ് റിപ്പോര്‍ട്ടുകള്‍. 

സംസ്ഥാനത്തെ പോസിറ്റീവ് കേസുകളുടെ എണ്ണം 1,82,354 ആണ്. 99,126 പേര്‍ക്കാണ് രോഗ മുക്തി. സംസ്ഥാനത്ത് രോഗം ബാധിച്ച് ഇതുവരെയായി 3312 പേരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു