ദേശീയം

മദ്യലഹരിയില്‍ 19കാരന്റെ കാര്‍ അമിതവേഗതയില്‍, പട്രോള്‍ വാഹനം വായുവില്‍ 15 അടി ഉയര്‍ന്ന് നിലംപതിച്ചു; പൊലീസുകാരന്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ 19കാരന്‍ അമിതവേഗതയില്‍ ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച്  പൊലീസുകാരന്‍ മരിച്ചു. പൊലീസിന്റെ പട്രോള്‍ വാഹനത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു. ബിരുദവിദ്യാര്‍ഥിയായ തുഷാര്‍ ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കൂട്ടുകാരനെ കണ്ട് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു തുഷാര്‍ ഗുപ്ത. തുഷാര്‍ ഗുപ്ത സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാര്‍ പട്രോള്‍ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 19കാരനും പരിക്കേറ്റിട്ടുണ്ട്.

അതിവേഗത്തില്‍ വന്ന കാറിന്റെ ഇടിയുടെ ആഘാതത്തിലാണ് ഡല്‍ഹി പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചത്. കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ മോണികാ ഭരദ്വാജ് പറഞ്ഞു.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ പൊലീസ് പട്രോള്‍ വാഹനം വായുവില്‍ 15 അടി മുകളിലേക്ക് ഉയര്‍ന്ന ശേഷമാണ് നിലംപതിച്ചത്. പട്രോള്‍ വാഹനത്തില്‍ കുടുങ്ങിപ്പോയത് മൂലമാണ് വാസിര്‍ സിങ് മരിച്ചത്. വാഹനത്തില്‍ നിന്ന് പുറത്തുകടന്ന ഡ്രൈവര്‍ കോണ്‍സ്റ്റബിള്‍ അമിതാണ് 50കാരനെ ആശുപത്രിയില്‍ എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍