ദേശീയം

'അടിച്ചു ഫിറ്റായി' ; 100 ല്‍ വിളിച്ച് പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി ; യുവാവ് അറസ്റ്റില്‍  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. അത്യാവശ്യ സേവനങ്ങള്‍ക്കായുള്ള 100 ല്‍ വിളിച്ചാണ് ഭീഷണി മുഴക്കിയത്. ഹരിയാന സെക്ടര്‍ 66 ലെ താമസക്കാരനായ ഹര്‍ഭജന്‍ സിങ് എന്ന 33 കാരനാണ് അറസ്റ്റിലായത്. 

സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്ന ആളാണ് ഹര്‍ഭജന്‍ സിങ് എന്ന് നോയിഡ പൊലീസ് വ്യക്തമാക്കി. ലഹരി ഉപയോഗിച്ച ശേഷം എമര്‍ജന്‍സി നമ്പറായ നൂറില്‍ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത് പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് ഹര്‍ഭജന്‍ സിങിനെ കണ്ടെത്തിയത്. 

ഹര്‍ഭജന്‍ സിങിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അവശ്യ സര്‍വ്വീസ് നമ്പര്‍ ദുരുപയോഗം ചെയ്തതിനും ഭീഷണിപ്പെടുത്തലിനും ലഹരി ഉപയോഗത്തിനുമാണ് യുവാവിനെതിരെ കേസ് എടുത്തിട്ടുള്ളത്. ഇയാളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്ന് അഡീഷണല്‍ ഡിസിപി അങ്കുര്‍ അഗര്‍വാള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ