ദേശീയം

മണിപ്പൂര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ആറ് എംഎല്‍എമാര്‍ രാജി നല്‍കി

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍:  മണിപ്പൂരില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപി സര്‍ക്കാരിന് എതിരായ നിലപാടെടുത്ത എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആറു പേര്‍ രാജിക്കത്ത് നല്‍കി. ആറ് പേര്‍ സ്പീക്കര്‍ക്കു രാജിക്കത്ത് നല്‍കിയതായി, പാര്‍ട്ടി വിട്ട ഒ ഹെന്റി സിങ് പറഞ്ഞു.  

ഹെന്റി സിങ്ങിനു പുറമേ ഒയിനാം ലുഖോയി, മുഹമ്മദ് അബ്ദുല്‍ നാസിര്‍, പൂനം ബ്രോജന്‍, എന്‍ഗാങ് ഹോകിപ്, ഗുസാന്‍ഹു എന്നിവരാണ് രാജിനല്‍കിയത്. ഇബോബി സിങ്ങിന്റെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതായും ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാവാത്തത് അദ്ദേഹത്തിന്റെ കഴിവുകേടാണന്നും വിമതര്‍  പറഞ്ഞു.

ഇന്നലെ ചേര്‍ന്ന സമ്മേളനത്തിലാണ് എന്‍ ബീരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്. 60 അംഗ സഭയില്‍ നിലവില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 53 പേരാണ് ഉള്ളത്. ബിജെപി സഖ്യത്തിന് സ്പീക്കര്‍ അടക്കം 29  പേരുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസിന് 24 അംഗങ്ങളാണ് ഉള്ളത്. ഇതിലെ എട്ടു പേരാണ് സഭയില്‍ എത്താതെ വിട്ടുനിന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി