ദേശീയം

യുപിയില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. മുന്‍ ബിജെപി ജില്ലാ പ്രസിഡന്റായ സഞ്ജയ് ഖോഖറാണ് പ്രഭാത നടത്തത്തിനിടെ ആക്രമണത്തിന് ഇരയായത്. ബിജെപി നേതാവിന്റെ മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. 24 മണിക്കൂറിനുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു.

പശ്ചിമ ഉത്തര്‍പ്രദേശ് ബാഗ്പതിലെ സ്വന്തം ഗ്രാമത്തില്‍ വച്ച് ഇന്ന് രാവിലെയാണ് ബിജെപി നേതാവിന് നേരെ ആക്രമണം നടന്നത്. വീടിന് സമീപമുളള കൃഷിയിടത്തിലൂടെ പ്രഭാത നടത്തത്തിന് ഇറങ്ങിയ സഞ്ജയ് ഖോഖറിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. നിരവധി തവണ വെടിയേറ്റതിന്റെ പാടുകള്‍ മൃതദേഹത്തിലുണ്ട്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കരിമ്പു പാടത്തിന് സമീപമാണ് മൃതദേഹം കണ്ടത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നേതാവിന്റെ മൃതദേഹം കണ്ട നാട്ടുകാര്‍ തടിച്ചുകൂടി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത