ദേശീയം

മഹാരാഷ്ട്രയില്‍ ഇന്ന് രോഗമുക്തരായത് 13,408 പേര്‍; കോവിഡ് ബാധിതര്‍ 12,712 പേര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 12,712 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗമുക്തി നേടിയത് 13,408 പേരാണ്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,81,843 ആയി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ച് മരിച്ചത് 344 പേരാണ്. ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 18,650 ആയി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 10,15,115 ആണ്. 35,880 പേരാണ് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റൈനില്‍ തുടരുന്നത്.

ആന്ധ്രാപ്രദേശില്‍ ഇന്ന് 9,597പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,676 പേര്‍ രോഗമുക്തരായി. 93 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2,54,146പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 90,425പേര്‍ ചികിത്സയിലാണ്. 1,61,425പേര്‍ രോഗമുക്തരായി. 2,296പേര്‍ മരിച്ചു.

അതേസമയം കര്‍ണാടകയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 7,883പേര്‍ക്കാണ്. 113 പേര്‍ മരിച്ചു 7,034പേര്‍ രോഗമുക്തരായി. 1,96,494
പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 80,343പേരാണ് ചികിത്സയിലുള്ളത്. 1,12,633 പേര്‍ രോഗമുക്തി നേടി. 3510 മരണവും റിപ്പോര്‍ട്ട് ചെയ്തു.

തമിഴ്‌നാട്ടില്‍ ഇന്ന് 5,871 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 119 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,14,520 പേരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍