ദേശീയം

കൂര്‍ക്കംവലി 'ശല്യമായി'; മകന്‍ അച്ഛനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉറക്കത്തിനിടെ കൂര്‍ക്കം വലിച്ചതിന് മകന്‍ പിതാവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം നടന്നത്. അച്ഛനെ കൊലപ്പെടുത്തിയ 28കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സോന്‍ദ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.

65കാരനായ രാം സ്വരൂപ് എന്നയാളിനെയാണ് മൂത്തമകനായ നവീന്‍ ഉലക്ക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇദ്ദേഹത്തെ രക്ഷിക്കാന്‍ സാധിച്ചില്ല. ഇളയ സഹോദരന്‍  മനോജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നവീനെ അറസ്റ്റ് ചെയ്തത്.

സംഭവം നടക്കുമ്പോള്‍ മനോജും അമ്മയും അമ്മാവന്റെ വീട്ടിലായിരുന്നു. ഇതിന് മുന്‍പും കൂര്‍ക്കംവലിച്ചതിന്റെ പേരില്‍ നവീന്‍ പിതാവിനെ മര്‍ദിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു