ദേശീയം

കാഴ്ച പരിമിതിയുളള പുരാന സുന്ദരിക്ക് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 286-ാം റാങ്ക്; കഠിനാധ്വാനത്തിന്റെ ജീവിത കഥ വിവരിച്ച് ക്രിക്കറ്റ് താരം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പരിമിതികളുടെ ലോകത്ത് നിന്ന് നേട്ടങ്ങള്‍ ചാടിപിടിക്കുന്നവര്‍ എന്നും ഒരു പ്രചോദനമാണ്. അത്തരത്തിലുളള ഒരു യുവതിയുടെ കഠിനപ്രയത്‌നത്തിന്റെ കഥയാണ് ഇപ്പോള്‍ വാര്‍ത്താലോകത്ത് ചര്‍ച്ചയാകുന്നത്. തമിഴ്‌നാട്ടില്‍ നിന്നുളള 25 കാരിയാണ് പരിമിതിയുടെ ലോകത്ത് നിന്ന് സിവില്‍ സര്‍വീസ് എന്ന സ്വപ്‌നം  യാഥാര്‍ത്ഥ്യമാക്കിയത്.

കാഴ്ച പരിമിതിയുളള പുരാന സുന്ദരിയുടെ ജീവിത കഥയാണ് പ്രചോദനമാകുന്നത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 286-ാം റാങ്കാണ് ഈ യുവതി നേടിയെടുത്തത്. പുരാന സുന്ദരിയെ അഭിനന്ദിച്ച് കൊണ്ട് പ്രമുഖ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ് ട്വിറ്ററില്‍ കുറിച്ച വരികളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

കാഴ്ചയുടെ പരിമിതിയില്‍ നിന്ന് നേട്ടം കൈവരിച്ചതിന് പിന്നിലെ കഠിനാധ്വാനമാണ് കൈഫ് ട്വിറ്ററിലൂടെ വിവരിച്ചത്. 'പഠിക്കേണ്ട പാഠഭാഗങ്ങള്‍ ഓഡിയോ ക്ലിപ്പുകളാക്കിയാണ് പുരാന സുന്ദരി പഠിച്ചത്. ശബ്ദരേഖകള്‍ തയ്യാറാക്കുന്നതില്‍ രക്ഷിതാക്കളും കൂട്ടുകാരും ഇവരെ സഹായിച്ചു. അത്തരത്തില്‍ ബുക്കുകളെ ശബ്ദരേഖകളാക്കി കഠിനാധ്വാനത്തിലൂടെയാണ് ഇവര്‍ സ്വപ്‌നം നേടിയെടുത്തത്. സ്വപ്‌നങ്ങള്‍ക്ക് പിന്നാലെയുളള ഓട്ടത്തില്‍ നിങ്ങളെ ആര്‍ക്കും തടയാന്‍ സാധിക്കില്ല' - മുഹമ്മദ് കൈഫ് കുറിച്ചു.

മധുര സ്വദേശിനിയാണ് പുരാന സുന്ദരി. നാലാമത്തെ ശ്രമത്തിലാണ് ഇവര്‍ സിവില്‍ സര്‍വീസില്‍ നേട്ടം ഉണ്ടാക്കിയത്. എന്റെ വിജയത്തിന് പിന്നില്‍ രക്ഷിതാക്കളാണെന്ന് സുന്ദരി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''