ദേശീയം

കോടതിയലക്ഷ്യം ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമത്തെ ചോദ്യം ചെയ്ത് അരുണ്‍ ഷൂറി, എന്‍ റാം, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ആണ്, ഹര്‍ജി പിന്‍വലിക്കുകയാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ അറിയിച്ചത്.

കോടതിക്കു മുന്നില്‍ സമാനമായ ഒട്ടേറെ ഹര്‍ജികള്‍ നിലനില്‍ക്കുന്നതു കണക്കിലെടുത്ത് പിന്‍വലിക്കുകയാണെന്ന് രാജീവ് ധവാന്‍ അറിയിച്ചു. വീണ്ടും ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കരുതെന്ന നിബന്ധനയോടെ ഹര്‍ജി പിന്‍വലിക്കാന്‍ ബെഞ്ച് അനുവദിച്ചു.

വേണ്ടിവന്നാല്‍ ഇതേ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രാജീവ് ധവാന്‍ അറിയിച്ചു. കോടതിയലക്ഷ്യ നിയമത്തിലെ ക്രിമിനല്‍ നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം