ദേശീയം

രാജസ്ഥാനില്‍ അവിശ്വാസ പ്രമേയത്തിന് ബിജെപി; ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ ഇടക്കാല ഉത്തരവില്ല

സമകാലിക മലയാളം ഡെസ്ക്


ജയ്പൂര്‍: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബിജെപി. പ്രത്യേക നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ചേരാനിരിക്കെയാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സമ്മേളനത്തിന് മുന്നോടിയായി മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസില്‍ പ്രതിസന്ധിയുണ്ടായതിന് ശേഷം വസുന്ധരയും ബിജെപി എംഎല്‍എമാരും ചേരുന്ന ആദ്യ യോഗമായിരുന്നു ഇത്.

ഗെല്‌ലോട്ടുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് പതിനെട്ട് എംഎല്‍എമാരുമായി മാറിനിന്ന സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് ക്യാമ്പില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് നിയമസഭാ സമ്മേളനം ചേരാന്‍ പോകുന്നത്. എന്നാല്‍ സച്ചിനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചോയെന്ന് മുഖ്യമന്ത്രി ഗെഹ്‌ലോട്ട് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കോണ്‍ഗ്രസിന് ആശ്വാസം നല്‍കി ആറ് ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ച സംഭവത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ബിജെപി എംഎല്‍എ മദന്‍ ദിലാവറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാരുടെ ലയനം താത്കാലികമായി തടയണമെന്നും സഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്.

200 അംഗ സഭയില്‍, സച്ചിന്‍ പൈലറ്റിന്റെയും അദ്ദേഹത്തിന് ഒപ്പമുള്ള 18 എംഎല്‍എമാരുടെയും പിന്തുണയില്ലാതെ 102പേരുടെ പിന്തുണയാണ് ഗെഹ് ലോട്ട് അവകാശപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''