ദേശീയം

'ഭാരത് മാതാ കീ ജയ്'.... ഒപ്പം 'ഇന്‍ക്വിലാബ് സിന്ദാബാദും'; സ്വാതന്ത്ര്യദിന ചടങ്ങില്‍ മുദ്രാവാക്യം മുഴക്കി കെജരിവാള്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : സ്വതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ക്കൊപ്പം ഇന്‍ക്വിലാബ് സിന്ദാബാദും വിളിച്ച് മുഖ്യമന്ത്രി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചത്. ഡല്‍ഹി സെക്രട്ടേറിയറ്റില്‍ കെജരിവാള്‍ ദേശീയ പതാക ഉയര്‍ത്തി.

തുടര്‍ന്ന് സ്വാതന്ത്ര്യദിന പ്രസംഗം നടത്തുന്നതിന് മുന്നോടിയായിട്ടാണ് മുദ്രാവാക്യം വിളിച്ചത്. ഭാരത് മാതാ കീ ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ്, വന്ദേമാതരം എന്നീ മുദ്രാവാക്യങ്ങളാണ് അരവിന്ദ് കെജരിവാള്‍ ഉയര്‍ത്തിയത്. മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരെ കെജരിവാള്‍ അനുസ്മരിച്ചു. ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ 20 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. കോവിഡ് മഹാമാരി ഡല്‍ഹിയില്‍ നിയന്ത്രണവിധേയമായതായും, അതിന് ജനങ്ങളെ അഭിനന്ദിക്കുന്നതായും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു