ദേശീയം

ഫെയ്‌സ്ബുക്കും വാട്‌സാപ്പും ആര്‍എസ്എസ്-ബിജെപി നിയന്ത്രണത്തില്‍; വ്യാജ വാര്‍ത്തയും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ബിജെപിയും ആര്‍എസ്എസും സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാട്‌സാപ്പും ഫെയസ്ബുക്കും ഇന്ത്യയില്‍ നിയന്ത്രിക്കുന്നത് ഇവരാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷവും വ്യാജവാര്‍ത്തയും പ്രചരിപ്പിക്കുകയാണെന്നും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഇന്ത്യ ചൈന സംഘര്‍ഷത്തില്‍ മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാ്ന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ഒഴികെ എല്ലാവരും ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിലും ധൈര്യത്തിലും  വിശ്വസിക്കുന്നു. ആരുടെ ഭീരുത്വമാണ് നമ്മുടെ ഭൂമി  കൈയേറാന്‍ ചൈനയെ അനുവദിച്ചത്. ആരുടെ കള്ളങ്ങളാണ് അവര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതെന്നും രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി