ദേശീയം

മഴ വില്ലനായി; വലിയ മതില്‍ തകര്‍ന്നുവീണത് കാറുകളുടെ നീണ്ട നിരയിലേക്ക്; (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി:കനത്ത മഴ തുടരുന്ന ഡല്‍ഹിയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാകേതില്‍ മതില്‍ തകര്‍ന്നുവീണ് നിരവധി വാഹനങ്ങള്‍ക്ക് കേടു സംഭവിച്ചു.  സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മതില്‍ തകര്‍ന്നുവീഴുകയായിരുന്നു. 

ഡല്‍ഹി, ഗാസിയാദാബ്, നോയിഡ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി.  

ഡല്‍ഹിയില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചത്. പല്‍ പ്രഹ്ലാദ്പൂര്‍ അണ്ടര്‍പാസില്‍ വെളളം കയറിയതായി ഡല്‍ഹി ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. അതിനാല്‍ വഴിമാറി യാത്ര ചെയ്യാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു. ലിബര്‍ട്ടി സിനിമ മുതല്‍ പഞ്ചാബി ബാഗ് വരെയുളള പ്രദേശത്ത് ഗതാഗത കുരുക്ക് രൂക്ഷമാണ്. റോഡില്‍ നിരവധി കുഴികള്‍ രൂപപ്പെട്ടതാണ് വാഹന ഗതാഗതത്തെ ബാധിച്ചത്. ഈ വഴി ഒഴിവാക്കാനും യാത്രക്കാരോട് ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടു.നോയിഡയില്‍ കനത്തമഴയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണു. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗുരുഗ്രാമിലും ഗതാഗത കുരുക്ക് രൂക്ഷമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''