ദേശീയം

തെലങ്കാനയിലെ വൈദ്യുതോര്‍ജ്ജ പ്ലാന്റില്‍ വന്‍ തീപിടിത്തം; ആറ് ജീവനക്കാര്‍ വെന്തുമരിച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ വൈദ്യുതോര്‍ജ്ജ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ആറ് ജീവനക്കാര്‍ മരിച്ചു. അഗ്നിബാധയെ തുടര്‍ന്ന് പ്ലാന്റില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ കണ്ടെത്തുന്നതിനുളള ശ്രമം തുടരുന്നു.

കൃഷ്ണ നദിയിലെ ശ്രീശൈലം ഡാമില്‍ ഭൂമിക്കടിയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതോല്‍പ്പാദന പ്ലാന്റിലാണ് വ്യാഴാഴ്ച രാത്രിയില്‍ അഗ്നിബാധ ഉണ്ടായത്. തെലങ്കാന- ആന്ധ്രാപ്രദേശ് അതിര്‍ത്തിയാലാണ് പ്ലാന്റ്. പവര്‍ സ്റ്റേഷന്റെ നാലാമത്തെ യൂണിറ്റിലെ വോള്‍ട്ടേജ് ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നാണ് തീ ഉയര്‍ന്നത്. ജീവഹാനി സംഭവിച്ച ഒരു ജീവനക്കാരനെ തിരിച്ചറിഞ്ഞു. മറ്റു അഞ്ചുപേരെ തിരിച്ചറിയുന്നതിനുളള ശ്രമം തുടരുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയ പത്തുപേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഗ്നി ബാധയെ തുടര്‍ന്ന് പവര്‍ പ്ലാന്‍ ഇരിക്കുന്ന ടണലില്‍ പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു