ദേശീയം

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടു;  ഡോക്ടര്‍ക്ക് യുവതിയുടെ ഭീഷണിയും തെറിവിളിയും

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മാസ്‌ക് ധരിക്കാന്‍ അവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തിയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം. ഗ്രാന്റ് റോഡിലെ നഴ്‌സിങ് ഹോമിലെ ഡോക്ടറെയാണ് മാസ്‌ക് ധരിക്കാന്‍ അവശ്യപ്പെട്ടതിന് പിന്നാലെ യുവതി അധിക്ഷേപിച്ചതും ഭീഷണിപ്പെടുത്തിയതും. 

48 കാരിയായ ഡോക്ടര്‍ കവിത തില്‍വാനിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഓഗസ്റ്റ് 17നാണ് യുവതി നഴ്‌സിങ് ഹോമില്‍ പ്രസവത്തിനായി എത്തിയത്. പതിനെട്ടാം തിയതി ഇവര്‍ കുഞ്ഞിന് ജന്മം നല്‍കി. വ്യഴാഴച യുവതിയെ ഡോക്ടര്‍ സന്ദര്‍ശിക്കുന്നതിനിടെ റൂമില്‍ ബന്ധുക്കളുടെ വലിയ കൂട്ടമായിരുന്നു. മൂന്ന് സ്ത്രീകള്‍ യുവതിയുടെ ബെഡില്‍ ഇരിക്കുകയായിരുന്നു. ഇവരില്‍ കുറച്ച് പേര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. 

ഇതേതുടര്‍ന്ന് മാസ്‌ക് ധരിക്കാനും ബന്ധുക്കളോട് രോഗിയുടെ മുറിയില്‍ നിന്ന് പുറത്തുപോകാനും ഡോക്ടര്‍ ആവശ്യപ്പെട്ടു. അതിനിടെ രോഗിയുടെ ബെഡിലിരുന്ന സത്രീ ഡോക്ടറെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ മറ്റ് അധികൃതര്‍ ഇടപെട്ടതോടെ ബന്ധുക്കള്‍ മുറിയില്‍ നിന്ന് പുറത്തുപോകുകയും ചെയ്തു. ഇതിന് പിന്നാലെ ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡോക്ടറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു