ദേശീയം

മുട്ടുകുത്തി നനഞ്ഞ റോഡില്‍ തലതാഴ്ത്തി മാപ്പു ചോദിച്ചു, ശല്യക്കാരായ പ്രതികളെ കൊണ്ട് ഏത്തമിടീച്ചു; കൈയടിയോടെ നാട്ടുകാര്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ നാട്ടുകാര്‍ക്ക് നിരന്തരം ശല്യമായ രണ്ട് പ്രതികളെ പിടികൂടി പൊലീസ് ചെയ്ത വിചിത്ര നടപടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. നാട്ടുകാര്‍ക്ക് മുന്നില്‍ ഏത്തമിടീക്കുകയും മാപ്പുപറയിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

മധ്യപ്രദേശ് ഇന്‍ഡോറിലെ ദ്വാരകാപുരിയിലാണ് സംഭവം. നടുറോഡില്‍ രണ്ടു പ്രതികളെ കൊണ്ട് ഏത്തമിടീക്കുന്നതാണ് വീഡിയോയിലുളളത്. തുടര്‍ന്ന്് നിലത്ത് മുട്ടുകുത്തി ഇരുന്ന് റോഡില്‍ തലതാഴ്ത്തി പ്രതികള്‍ മാപ്പു ചോദിക്കുന്നുണ്ട്. റോഡില്‍ മഴ പെയ്ത് വെളളം കെട്ടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇവരുടെ പിന്നില്‍ രണ്ടു പൊലീസുകാര്‍ നില്‍ക്കുന്നുണ്ട്. ഇവരുടെ പ്രവൃത്തി കണ്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് നാട്ടുകാര്‍ കൈയടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍