ദേശീയം

മൂന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ; 52 വയസ്സുകാരിയുടെ അണ്ഡാശയത്തില്‍ നിന്ന് നീക്കം ചെയ്തത് 50 കിലോ തൂക്കമുള്ള മുഴ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 52 വയസ്സുകാരിയുടെ അണ്ഡാശയത്തില്‍ നിന്ന് 50 കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കം ചെയ്തത്.  

ഓ​ഗ‌സ്റ്റ്18നായിരുന്നു ശസ്ത്രക്രിയ നടത്തിയത്.  കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്ത്രീക്ക് 106 കിലോ തൂക്കം വര്‍ധിച്ചു. കൂടാതെ ശ്വാസസംബന്ധമായ പ്രശ്‌നങ്ങളും അടിവയറ്റില്‍ കഠിനമായ വേദനയും അനുഭവപ്പെട്ടു. നടക്കുന്നതിലും ഉറങ്ങുന്നതിലും ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അണ്ഡാശയത്തില്‍ ഭീമന്‍ മുഴ കണ്ടെത്തിയത്. 

മുഴ വളര്‍ന്നതിനാല്‍ രോഗിക്ക് ഭക്ഷണം ദഹിക്കാന്‍ ബുദ്ധിമുട്ടും വയറില്‍ കഠിനമായ വേദനയും ഉണ്ടായിരുന്നു. ഹീമോഗ്ലീബിന്റെ തോത് 6 ആയി കുറഞ്ഞിരുന്നുവെന്നും ശസ്ത്രക്രിയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അരുണ്‍ പ്രസാദ് പറഞ്ഞു.  2017ല്‍ 34 കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തതായിരുന്നു ഇതുവരെയുള്ള കൂടിയ കേസ്. അതിനാല്‍ തന്നെ ഈ ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നു.  ശസ്ത്ര ക്രിയയ്ക്ക് ശേഷം രോഗിയുടെ തൂക്കം 56 ആയി കുറഞ്ഞുവെന്നും ഡോക്ടർ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ