ദേശീയം

50 കാരിയ്ക്ക് ബൈക്കില്‍ ലിഫ്റ്റ് നല്‍കി; ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം; വീഡിയോ വൈറലാക്കി; 6 പേര്‍ അറസ്റ്റില്‍; സംഭവം മുഖ്യമന്ത്രിയുടെ വസതിക്കരികെ

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന:  മുഖ്യമന്ത്രിയുടെ വസതിക്ക് 21 കിലോമീറ്റര്‍ അകലെ അന്‍പത് വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. രണ്ടാഴ്ച മുന്‍പ് പറ്റ്‌നയിലായിരുന്നു സംഭവം. 50കാരിയെ കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറാലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

സംഭവത്തില്‍ ഇരയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരം പൊലീസിന് ലഭിച്ചതെന്നും, അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ പറഞ്ഞു.പറ്റ്‌നയില്‍ന്ന് ഗൗരിചാക്കിലേക്കുള്ള യാത്രയ്ക്കിടെ സമീപസ്ഥലത്തുള്ള ഒരു കൂട്ടം ആളുകള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

വീട്ടിലേക്ക് പോകുന്നതിനിടെ സ്ത്രീക്ക് പ്രതികളിലൊരാള്‍ ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. ബൈക്ക് യാത്രികന്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക്  ഇവരെ കൊണ്ടുപോയി. അപ്പോഴെക്കും അവിടെ മറ്റുള്ളവരും സന്നിഹിതരായിരുന്നു. എല്ലാവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ട്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.അതേസമയം മുഖ്യമന്ത്രിയുടെ വസതിക്ക് 21 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നതെന്ന് പപ്പുയാദവ് പറഞ്ഞു. മുഖ്യമന്ത്രി നീതിഷ് കുമാര്‍ ബീഹാറിനെ റാപ്പിസ്താനാക്കിയെന്നും 72 മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ ശിക്ഷിക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി കസേര ഒഴിയണമെന്നും പപ്പുയാദ് ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി