ദേശീയം

റോഡ് പുഴയായി; നീന്തിത്തുടിച്ച് കുട്ടികള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കനത്ത മഴയെ തുടര്‍ന്ന് ഗുജറാത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കനത്ത നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നദികള്‍ കരകവിഞ്ഞതിന് പിന്നാലെ നിരവധി വീടുകളില്‍ വെള്ളം കയറി.

അഹമ്മദാബാദിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. 162 താലൂക്കുകള്‍ വെള്ളപ്പൊക്ക ബാധിതമാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മൂന്ന് താലൂക്കുകളില്‍ 125 മില്ലി മീറ്ററിനും 250 മില്ലി മീറ്ററിനും മുകളിലാണ് മഴ ലഭിച്ചത്. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.

അതേസമയം, വെള്ളം കയറിയ റോഡില്‍ നീന്തിക്കുളിക്കുന്ന കുഞ്ഞുങ്ങളുടെ വീഡിയോ പുറത്തുവന്നു.വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സുരേന്ദ്ര നഗര്‍ ജില്ലയില്‍ നിന്നുള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍