ദേശീയം

ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവിലെ രോഗികളെ മാറ്റി

സമകാലിക മലയാളം ഡെസ്ക്


ജാംനാനഗര്‍:  ഗുജറാത്തിലെ ജാം നഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീ പിടിത്തം. ഉച്ചയോടെയാണ് അപകടം. ഐസിയുവിലടക്കമുളള നിരവധി രോഗികളെ അടുത്ത കെട്ടിടത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍.

തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് ഇതര ഐസിയു പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഗുരുഗോവിന്ദ് സിങ് ആശുപത്രിയുടെ പഴയ കെട്ടിടത്തിലാണ് കോവിഡ് ഇതര ഐസിയു പ്രവര്‍ത്തിക്കുന്നത്.

പുക ഉയരുന്നതിനിടെ തന്നെ ആശുപത്രി അധികൃതര്‍ രോഗികളെ അടുത്ത കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. അഗ്നിരക്ഷാസേന പ്രവര്‍ത്തകര്‍ എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു