ദേശീയം

ഡല്‍ഹിയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു; പരിശോധന ഇരട്ടിയാക്കും, എന്തിനും തയ്യാറെന്ന് അരവിന്ദ് കെജരിവാള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ പരിശോധന ഇരട്ടിയാക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കോവിഡ് കേസുകള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ അടിയന്തരമായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അരവിന്ദ് കെജരിവാള്‍.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തുകയാണ്. 24 മണിക്കൂറിനിടെ 1693 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. അടുത്ത ദിവസങ്ങളില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് അരവിന്ദ് കെജരിവാള്‍ പറഞ്ഞു.

നിലവില്‍ പ്രതിദിനം 20,000 ടെസ്റ്റുകളാണ് നടത്തുന്നത്. ഇത് 40,000മാക്കി ഉയര്‍ത്തും. നിലവില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ ആത്മവിശ്വാസത്തിലാണ്. എങ്കിലും കരുതലില്‍ ഒരു വീട്ടുവീഴ്ചയും കാണിക്കരുത്. മാസ്‌ക് ധരിക്കുന്നത് അടക്കമുളള കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായി പാലിക്കണമെന്ന് അരവിന്ദ് കെജരിവാള്‍ ഓര്‍മ്മിപ്പിച്ചു. 

ഡല്‍ഹിയില്‍ രോഗമുക്തി നിരക്ക് 90 ശതമാനം കടന്നു. പുതിയ സാഹചര്യങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്ന 14000ല്‍പ്പരം കോവിഡ് ബെഡുകളില്‍ നാലായിരത്തോളം ബെഡുകളില്‍ മാത്രമാണ് രോഗികള്‍ ഉളളതെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം