ദേശീയം

മോദിയുടെ പേരില്‍ ഇനിയും വോട്ട് കിട്ടില്ല; ജയിക്കണമെങ്കില്‍ പണിയെടുക്കണം; ബിജെപി നേതാവിന്റെ പ്രസംഗം വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവത്തില്‍ ജയിക്കാനാവില്ലെന്ന് ഉത്താരാഖണ്ഡ് ബിജെപി പ്രസിഡന്റും എംഎല്‍എയുമായ ബന്‍സിദര്‍ ഭഗത്. ജനങ്ങളില്‍ നിന്ന് വോട്ട് കിട്ടണമെങ്കില്‍ പ്രകടനം മെച്ചപ്പെടുത്തണമെന്ന് എംഎല്‍എമാരോട് പ്രസിഡന്റ് നിര്‍ദേശിച്ചു.

ഇനിയും ആളുകള്‍ മോദിയുടെ പേരില്‍ വോട്ടുചെയ്യുമെന്ന് കരുതാനാവില്ല. മോദിയുടെ പേരില്‍ ജനങ്ങള്‍ ഇതിനകം തന്നെ വോട്ടുചെയ്തു. എംഎല്‍എമാര്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമമെ തെരഞ്ഞടുപ്പില്‍ ഇനി വിജയിക്കിക്കുയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. 2022ലാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ്.

എംഎല്‍എമാരുടെ വ്യക്തിഗത പ്രകടനം വിലയിരുത്തി അതിന്റെ അടിസ്ഥാനത്തില്‍ മാത്രമെ വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുകയുള്ളു. എംഎല്‍എമാര്‍ അവരവരുടെ മണ്ഡലത്തില്‍ കഠിനാദ്ധ്വാനം നടത്തിയാല്‍ മാത്രമെ തുടര്‍ഭരണം സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോദി പ്രഭാവം അവസാനിച്ചുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം ശരിയായ പ്രസ്താവനയാണെന്ന് കോണ്‍ഗ്രസ് നേതാവ് സൂര്യകാന്ത് ദശ്മാന പറഞ്ഞു. കാര്യങ്ങള്‍ തുറന്ന പറഞ്ഞ ബിജെപി നേതാവിനെ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. മുന്‍മുഖ്യമന്ത്രിയും കോണഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരാജയപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി