ദേശീയം

'വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ശബ്ദം കേള്‍ക്കു'- ജെഇഇ, നീറ്റ് പരീക്ഷാ നടത്തിപ്പിനെതിരെ രാജ്യ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യ വ്യാപക പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. രാജ്യത്തെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജെഇഇ, നീറ്റ് പരീക്ഷകള്‍ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യ വാരമാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത്. 

അതേസമയം പരീക്ഷയുമായി മുന്നോട്ട് പോകണമെന്ന് വിവിധ സര്‍വകലാശാലകളിലെ വിദ്യാഭ്യാസ വിദഗ്ധന്‍മാര്‍ കേന്ദ്ര സര്‍ക്കാരിന് നേരത്തെ കത്തും അയച്ചിരുന്നു. കോവിഡിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തുലയ്ക്കരുതെന്ന ആവശ്യമാണ് അവര്‍ മുന്നോട്ടുവച്ചത്. 

വിദ്യാര്‍ത്ഥികളോട് പ്രതിഷേധത്തില്‍ അണിചേരാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ശ്രദ്ധ വിദ്യാര്‍ത്ഥികളിലേക്കെത്താനുള്ള പ്രചാരണം നടത്താനും രാഹുല്‍ ആഹ്വാനം ചെയ്തു. ട്വിറ്ററിലിട്ട കുറിപ്പിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. 

വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ആവശ്യത്തെ പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു. കൊറോണ വൈറസിന്റെ വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്കയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി എടുക്കണം. ഈ കുട്ടികളാണ് രാജ്യത്തിന്റെ ഭാവി. രാഷ്ട്രീയം മാറ്റിവച്ച് സര്‍ക്കാര്‍ അവരെ പരിഗണിക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പിനെതിരെ കോണ്‍ഗ്രസിലെ നിരവധി മുതിര്‍ന്ന നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. കോവിഡ്, പ്രളയം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് വെല്ലുവിളിയാണ്. വിദ്യാര്‍ത്ഥികളുടെ യാത്ര, താമസ സൗകര്യങ്ങളൊക്കെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി