ദേശീയം

ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി; നിര്‍മ്മല സീതാരാമനെ പരിഹസിച്ച് തരൂര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് 19 ദൈവ നിശ്ചയമാണെന്നും അത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും എന്നുമുള്ള ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. ' ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന് നന്ദി' എന്ന കുറിപ്പോടെ ഒരു കാര്‍ട്ടൂണ്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് തരൂര്‍ പരിഹസിച്ചിരിക്കുന്നത്. 

നോട്ട് നിരോധനവും ജിഎസ്ടിയും കാരണം ആഘാതമേറ്റ സമ്പദ് വ്യവസ്ഥ കോവിഡിന്റെ വരവോടെ തകരുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. സമ്പദ്ഘടനയ്ക്ക് മുകളില്‍ നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കി പരീക്ഷണം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി,അതിലേക്ക് കോവിഡ് 19 പകര്‍ത്തുന്ന ചൈനീസ് പ്രസിഡന്റ്. പിന്നാലെ സമ്പദ്ഘടന പൊട്ടിത്തെറിക്കുന്നതും, നിര്‍മ്മല സീതാരാമന്‍ ദൈവ നിശ്ചയമാണെന്ന് നിലവിളിക്കുന്നതുമാണ് കാര്‍ട്ടൂണിലുള്ളത്. 

രാജ്യത്തെ പല പ്രശ്‌നങ്ങള്‍ക്കും കാരണം പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നടപടികള്‍ ആണെന്നുള്ള ബിജെപി നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ചാണ് തതൂര്‍ ഈ കാര്‍ട്ടൂണ്‍ പങ്കുവച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി