ദേശീയം

യുജിസി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; കട്ട്ഓഫ്, ഉത്തര സൂചിക അടക്കം വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ യുജിസി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എട്ടുലക്ഷത്തിലധികം പേര്‍ അപേക്ഷിച്ചതില്‍ അഞ്ചുലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതിയത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ പരീക്ഷയുടെ ഫലം  ugcnet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

ജൂണില്‍ നടക്കേണ്ടിയിരുന്ന പരീക്ഷ കോവിഡിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 24 മുതല്‍ നവംബര്‍ 13 വരെയുള്ള തീയതികളിലാണ് നടത്തിയത്. കഴിഞ്ഞദിവസം ഓരോ വിഷയത്തിന്റേയും കട്ട്ഓഫ് മാര്‍ക്കും പ്രസിദ്ധീകരിച്ചിരുന്നു.ഉത്തരസൂചികയും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. 

81 വിഷയങ്ങളിലാണ് നെറ്റ് പരീക്ഷ നടത്തിയത്. 12 ദിവസങ്ങളിലായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി