ദേശീയം

സമുദായ സംവരണം : പിഎംകെ സമരത്തില്‍ സംഘര്‍ഷം ; അനന്തപുരി എക്‌സ്പ്രസിന് നേര്‍ക്ക് കല്ലേറ്, റോഡ് ഉപരോധം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : തമിഴ്‌നാട്ടില്‍ സമുദായ സംവരണം ആവശ്യപ്പെട്ട് പട്ടാളി മക്കല്‍ കക്ഷി നടത്തിയ പ്രതിഷേധം സംഘര്‍ഷമായി. പെരുങ്കളത്തൂരില്‍ റോഡും റെയില്‍പ്പാതയും പിഎംകെ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. അനന്തപുരി എക്‌സ്പ്രസ് ട്രെയിനിന് നേര്‍ക്ക് പ്രതിഷേധക്കാര്‍ കല്ലെറിയുകയും ചെയ്തു. 

വണ്ണിയാര്‍ സമുദായത്തിന് 20 ശതമാനം സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പട്ടാലി മക്കള്‍ കക്ഷി സമരം നടത്തുന്നത്. ചെന്നൈയില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനായി പോയ പിഎംകെ പ്രവര്‍ത്തകരെ പെരുങ്കളത്തൂരില്‍ വെച്ച് പൊലീസ് തടയുകയായിരുന്നു. 

ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ട്രെയിന്‍ തടയുകയുമായിരുന്നു. വണ്ണിയാര്‍ സമുദായത്തിന് വിദ്യാഭ്യാസരംഗത്തും തൊഴില്‍ രംഗത്തും 20 ശതമാനം സംവരണം ആവശ്യപ്പെട്ടാണ് സമരം. ഒന്നാംഘട്ട സമരം ഡിസംബര്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്ന് പിഎംകെ നേതാവ് എസ് രാംദാസ് അറിയിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ