ദേശീയം

വീര്‍പ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുരുങ്ങി; നാലുവയസുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കളിക്കുന്നതിനിടെ, അബദ്ധത്തില്‍ ബലൂണ്‍ വിഴുങ്ങിയ നാലുവയസുകാരന്‍ മരിച്ചു. ബലൂണ്‍ തൊണ്ടയില്‍ കുരുങ്ങിയാണ് മരണം സംഭവിച്ചത്.

മുംബൈ അന്ധേരിയില്‍ ഞായറാഴ്ചയാണ് സംഭവം.  വീട്ടില്‍ സഹോദരിയോടൊപ്പം കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബലൂണ്‍ വീര്‍പ്പിച്ചും കാറ്റ് ഊതി കളഞ്ഞുമാണ് കുട്ടികള്‍ കളിച്ചിരുന്നത്. ഇതിനിടയിലാണ് നാലു വയസുള്ള ദേവരാജിന്റെ തൊണ്ടയില്‍ ബലൂണ്‍ കുരുങ്ങിയത്.

തുടക്കത്തില്‍ ഇരുന്ന് കളിക്കുകയായിരുന്നു ദേവരാജ്. കളിക്കിടെ താഴെ കിടന്നും കുട്ടി ബലൂണ്‍ വീര്‍പ്പിക്കുന്നത് തുടര്‍ന്നു. അതിനിടെയാണ് അബദ്ധത്തില്‍ ബലൂണ്‍ വിഴുങ്ങിയത്. തൊണ്ടയില്‍ കുരുങ്ങിയ ബലൂണ്‍ പുറത്തെടുക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

തുടര്‍ന്ന് തൊട്ടടുത്തെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോകുന്ന വഴി ബോധം നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അന്ധേരിയിലെ ആശുപത്രി അധികൃതര്‍ പറഞ്ഞു.  ഇതനുസരിച്ച്് നാനാവതി ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു