ദേശീയം

നടനും ബിജെപി എംപിയുമായ സണ്ണി ഡിയോളിന് കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബിജെപി എംപിയും നടനുമായ സണ്ണി ഡിയോളിന് കോവിഡ് സ്ഥിരീകരിച്ചു. ഹിമാചല്‍പ്രദേശിലെ മണാലി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജ്‌നീത് താക്കൂറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

തോളില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഹിമാചലിലെ കുളുവില്‍ വിശ്രമത്തിലായിരുന്നു സണ്ണി ഡിയോള്‍. സണ്ണി ഡിയോളും സുഹൃത്തുക്കളും കൂടി മുംബൈയിലേക്ക് പോകാനിരിക്കെയാണ് കോവിഡ് സ്ഥീരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചത്. 

ഗുരുദാസ് പൂരില്‍ നിന്നുള്ള ബിജെപി എംപിയാണ് സണ്ണി ഡിയോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി