ദേശീയം

ബിജെപിയുടെ 'ബുദ്ധി കേന്ദ്രം' ഇനി രജനീകാന്തിന്റെ പാര്‍ട്ടിയുടെ  ചീഫ് കോര്‍ഡിനേറ്റര്‍; സഖ്യത്തിന് തയ്യാര്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബിജെപി മുന്‍ നേതാവ് അര്‍ജുന മൂര്‍ത്തി രജനീകാന്തിന്റെ പാര്‍ട്ടിയുടെചീഫ് കോര്‍ഡിനേറ്റര്‍. ഡിസംബര്‍ 31ന് പാര്‍ട്ടി രൂപികരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചീഫ് കോര്‍ഡിനേറ്ററായി അര്‍ജുന മൂര്‍ത്തിയെ പ്രഖ്യാപിച്ചത്. ബിജെപിയില്‍ നിന്ന് രാജിവച്ചാണ് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാര്‍ടിയുടെ മുഴുവന്‍ മേല്‍നോട്ടവും തമിഴരുവി മണിയനാണ്. 

ബിജെപിയുടെ മിക്ക ദേശീയ നേതാക്കളുമായും വളരെ അടുപ്പമുള്ള നേതാവായ അര്‍ജുനമൂര്‍ത്തിയുടെ പെട്ടെന്നുള്ള രാജിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കാരു നാഗരാജന്‍ വിശദീകരണങ്ങളില്ലാതെ രാജി സ്വീകരിച്ചതിനെയും വളരെയധികം സംശയത്തോടെയാണ് ഏവരും വീക്ഷിക്കുന്നത്. നിലവില്‍ ബിജെപിയുടെ എല്ലാ സുപ്രധാന പദവികളില്‍ നിന്നും അര്‍ജുനമൂര്‍ത്തിയെ മാറ്റിയിട്ടുണ്ട്. രജനികാന്തിന്റെ ട്വിറ്റര്‍ പേജടക്കമുള്ള എല്ലാ സമൂഹ മാധ്യമ അക്കൗണ്ടുകളും ഇനിമുതല്‍ അര്‍ജുനമൂര്‍ത്തിയുടെ ടീമായിരിക്കും കൈകാര്യം ചെയ്യുക.

രജനീകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി അറിയിച്ചു. രജനി മുന്നോട്ടുവച്ച ആശയങ്ങള്‍ പാര്‍ട്ടിയുമായി യോജിച്ചുപോകുന്നതാണ്. രജനീകാന്ത് പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം അറിയിച്ചു.

തമിഴ്‌നാട്ടില്‍  അടുത്ത തെരഞ്ഞടുപ്പില്‍ ഭരണം പിടിക്കുമെന്ന് രജനീകാന്ത് പറഞ്ഞു.  അടുത്ത തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. തമിഴകത്ത് ആത്മീയ രാഷ്ട്രീയം വിജയം കാണും. സംസ്ഥാനത്ത് സുതാര്യവും അഴിമതി രഹിതവുമായ ഭരണം നടത്തുമെന്നും രജനീകാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ചെന്നൈയിലും തമിഴ്‌നാട്ടിന്റെ പല സ്ഥലത്തും പോസ്റ്ററുകളും സജീവമായിരുന്നു.ഇതേത്തുടര്‍ന്ന് സമൂഹമാധ്യമം വഴിയാണ് രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ചത്. പുതിയ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഈ മാസം 31 ന് പ്രഖ്യാപിക്കുമെന്നാണ് രജനീ കാന്ത് വ്യക്തമാക്കിയത്. പുതിയ പാര്‍ട്ടി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂപ്പര്‍ താരം പ്രഖ്യാപിച്ചത് ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. അദ്ദേഹത്തിന്‍രെ വസതിക്ക് മുന്നില്‍ നിരവധി ആരാധകരാണ് വിവരം അറിഞ്ഞ് തടിച്ചു കൂടിയത്. ആരാധകരെല്ലാം ആഘോഷ ലഹരിയിലാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം രജനീകാന്ത് സജീവ രാഷ്ട്രീയത്തിലിറങ്ങില്ലെന്ന അഭ്യൂഹങ്ങള്‍ ശക്തമായി പ്രചരിച്ചിരുന്നു. ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ രജനീകാന്ത് നല്‍കിയിട്ടില്ല. കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിപ്പോള്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും താരം അനുമതി നല്‍കിയിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍