ദേശീയം

ഭോപ്പാല്‍ ദുരന്തത്തെ അതിജീവിച്ച 102 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്ന് സര്‍ക്കാര്‍; അതിലും കൂടുതലെന്ന് സന്നദ്ധ സംഘടനകള്‍, തര്‍ക്കം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഭോപ്പാല്‍ വിഷ വാതക ദുരന്തത്തെ അതിജീവിച്ച 102 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍. 1984ല്‍ നടന്ന ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിന്റെ വാര്‍ഷികത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ഭോപ്പാല്‍ വിഷ വാതക ദുരന്തത്തെ അതിജീവിച്ച 254പേര്‍ കൊറോണ വൈറസിന് ഇരയായെന്നാണ് വിവിധ സന്നദ്ധ സംഘടനകള്‍ അവകാശപ്പെടുന്നത്. ഇന്നലെയായിരുന്നു ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിന്റെ വാര്‍ഷികം. ഇതിനോടനുബന്ധിച്ച് സര്‍ക്കാരും വിവിധ സന്നദ്ധ സംഘടനകളും പുറത്തുവിട്ട കണക്കിലാണ് പൊരുത്തക്കേട്.

ഭോപ്പാലില്‍ ഇതുവരെ 518 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതില്‍ 102 പേര്‍ വിഷ വാതക ദുരന്തത്തെ അതിജീവിച്ചവരാണ് എന്നാണ് ഭോപ്പാല്‍ ഗ്യാസ് ട്രാജഡി റിലീഫ് ആന്റ് റീഹാബിലിറ്റേഷന്‍ ഡയറക്ടര്‍ ബസന്ത് കുറേ പറയുന്നത്. ഈ 102പേരില്‍ 69 പേര്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് 33 പേര്‍ 50 വയസ്സില്‍ താഴെ പ്രായമുള്ളവരാണെന്നും ബസന്ത് കുറേ പറയുന്നു.

എന്നാല്‍ വീടുകള്‍ കയറി നടത്തിയ അന്വേഷണത്തില്‍ ഭോപ്പാല്‍ വാതക ദുരന്തത്തെ അതിജീവിച്ച 254 പേര്‍ കോവിഡിന് കീഴടങ്ങിയതായി കണ്ടെത്തിയതായി വിവിധ സന്നദ്ധ സംഘടനകള്‍ അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു