ദേശീയം

ഭാരത് ബന്ദ് : ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ; ഡല്‍ഹിയില്‍ കനത്ത സുരക്ഷ ; കായികതാരങ്ങളെ തടഞ്ഞു ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : കര്‍ഷക പ്രക്ഷോഭത്തിന്റെയും നാളത്തെ ഭരത് ബന്ദിന്റെയും പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി. പാര്‍ലമെന്റ് പരിസരത്ത് പൊലീസ് 144 പ്രഖ്യാപിച്ചു. അതിനിടെ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കാനായി രാഷ്ട്രപിത ഭവനിലേക്ക് തിരിച്ച 30 ഓളം കായിക താരങ്ങളെ പൊലീസ് തടഞ്ഞു. 

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള 30 ഓളം കായിക താരങ്ങളാണ് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, തങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരം തിരികെ നല്‍കാനായി രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ ഡല്‍ഹി പൊലീസ് തടയുകയായിരുന്നു എന്ന് ഗുസ്തി താരം കര്‍താര്‍ സിങ് പറഞ്ഞു. ദ്രോണാചാര്യ, അര്‍ജുന, പദ്മശ്രീ അവര്‍ഡു ജേതാക്കളും ഇതിലുള്‍പ്പെടുന്നു. 

അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ പൊലീസിന്റെ വിലക്ക് ലംഘിച്ച് ഡല്‍ഹിയില്‍ കടന്നേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തലസ്ഥാനത്ത് സുരക്ഷ ശകത്മാക്കിയത്. കര്‍ഷകളുടെ ഭാരത ബന്ദിനോട് അനുബന്ധിച്ച് ക്രമസമാധാന നില ഉറപ്പാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 

കര്‍ഷക സമരത്തിന് പിന്തുണ നല്‍കാന്‍ പോകുമെന്ന് അറിയിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് ബന്തവസ്സിലാക്കി. ഇതേത്തുടര്‍ന്ന് അഖിലേഷും പാര്‍ട്ടി പ്രവര്‍ത്തകരും വീടിന് പുറത്ത് ധര്‍ണ നടത്തി പ്രതിഷേധിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കര്‍ഷഷകരുടെ പ്രതിഷേധ വേദിയിലെത്തി പിന്തുണ അറിയിച്ചു. സിംഘു അതിര്‍ത്തിയില്‍ നേരിട്ടെത്തിയാണ് കെജരിവാള്‍ പിന്തുണ അറിയിച്ചത്. 

കെജരിവാളിനൊപ്പം മന്ത്രിസഭയിലെ ഏതാനും അംഗങ്ങളും ചില എംഎല്‍എമാരും അനുഗമിച്ചിരുന്നു. കര്‍ഷക സമരവേദി സന്ദര്‍ശിക്കുന്ന ഒരു സംസ്ഥാനത്തെ ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജരിവാള്‍. ഭരത് ബന്ദിന് എഎപിയും തെലങ്കാന രാഷ്ട്രസമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍