ദേശീയം

കോവിഡ് വാക്സിൻ; സെറം ഇൻസ്റ്റിറ്റ്യൂട്ട് 250 രൂപ നിരക്കിൽ വിതരണം ചെയ്തേക്കും

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കോവിഡ് വാക്സിൻ വിതരണത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സർക്കാരുമായി കരാറിലെത്തിയേക്കും. വാക്‌സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ഇന്ത്യയിൽ സ്വകാര്യ വിപണിയിൽ വാക്‌സിന് ഒരു ഡോസിന് 1,000 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വലിയ തോതിൽ വാക്‌സിൻ ശേഖരിക്കുന്ന സർക്കാർ ഇതിലും കുറഞ്ഞ വിലയിൽ കാരാറിലേക്ക് എത്തുകയായിരുന്നു. വാക്‌സിൻ മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനു മുൻപ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്  ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൂനെവാല പറഞ്ഞിരുന്നു.

സെറം ഇൻസ്റ്റിറ്റ്യൂട്ട് വൻതോതിൽ വാക്‌സിൻ വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. അതിനിടെ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ആസ്ട്രാസെനക തിങ്കളാഴ്ച ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

'ഹീരമണ്ഡി കണ്ട് ഞാൻ‌ മനീഷ കൊയ്‌രാളയോട് മാപ്പ് പറഞ്ഞു': വെളിപ്പെടുത്തി സൊനാക്ഷി

പ്രത്യേക വ്യാപാരത്തില്‍ ഓഹരി വിപണിയില്‍ നേട്ടം, സെന്‍സെക്‌സ് 74,000ന് മുകളില്‍; മുന്നേറി സീ എന്റര്‍ടെയിന്‍മെന്റ്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്