ദേശീയം

'നിയമം ഞങ്ങൾക്ക് പുല്ലാണ്'- ഓടുന്ന കാറിന്റെ ഡോറിൽ ഇരുന്ന് വെള്ളമടി; യുവാക്കളുടെ അതിസാഹസം; ഒടുവിൽ 'പണി'കിട്ടി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

താ​ഗത നിയമത്തിന്റെ ​ഗുരുതര ലംഘനമാണ് മ​ദ്യപിച്ച് വാഹനമോടിക്കുന്നത്. ​മദ്യപിച്ച് വാഹനമോടിച്ച് നിത്യേന നിരവധി അപകടങ്ങളും രാജ്യത്ത് സംഭവിക്കാറുണ്ട്. 

ഇതൊക്കെയറിഞ്ഞിട്ടും, മനപ്പൂർവം നിയമത്തിന് പുല്ലുവില കൽപ്പിച്ച് ചില മനുഷ്യർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും ഇടയ്ക്ക് കാണാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. നിയമം കാറ്റിൽ പറത്തി, ഓടുന്ന കാറിന്റെ വിൻഡോയിൽ ഇരുന്ന് മദ്യപിക്കുന്ന രണ്ട് യുവാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

മുംബൈയിലാണ്‌ സംഭവം നടന്നത്. ഡിസംബർ രണ്ടിന് പുലർച്ചെ 1.25ന് മുംബൈയിലെ എക്‌സ്പ്രസ് വേയിലൂടെയായിരുന്നു യുവാക്കളുടെ അഭ്യാസം. എയർപോർട്ടിന് സമീപത്തെ റോഡിലൂടെ പോകുന്ന കാറിന്റെ പിന്നിലെ ഡോറിന്റെ വിൻഡോയിൽ ഇരുന്നായിരുന്നു ഇവരുടെ മദ്യപാനം. പിന്നിലുണ്ടായിരുന്ന കാറിലുള്ള വ്യക്തിയാണ് വീഡിയോ എടുത്തത്.

വാഹനത്തിന്റെ നമ്പറും സംഭവം നടന്ന സമയവും ഉൾപ്പെടെ ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വൈറലായതോടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ പരിശോധിച്ച് വാഹനത്തിലുണ്ടായിരുന്ന യുവാക്കൾക്കെതിരേ പൊലീസ് നടപടി സ്വീകരിച്ചു. 

മുംബൈയിലെ താക്കൂർ കോംപ്ലക്‌സിൽ താമസിക്കുന്ന യുവാക്കളാണ് ഈ അതിസാഹസത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനും റോഡ് യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തിയെന്നും ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് യുവാക്കൾക്കെതിരേ കേസെടുത്തുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം