ദേശീയം

'വിവാഹത്തിന് സമ്മാനം വേണ്ട, ആ പണം സമരം നടത്തുന്ന കര്‍ഷകര്‍ക്ക് നല്‍കൂ' ; അഭ്യര്‍ത്ഥനയുമായി വധൂവരന്മാര്‍

സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്: വിവാഹത്തിന് സമ്മാനം നല്‍കേണ്ടെന്നും പകരം സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ധനസഹായം നല്‍കാനും അഭ്യര്‍ത്ഥിച്ച് പഞ്ചാബിലെ ഒരു കുടുംബം. സംഭാവനകള്‍ നിക്ഷേപിക്കാന്‍ വിവാഹവേദിയ്ക്ക് സമീപം ഒരു പെട്ടി സ്ഥാപിക്കുകയും ചെയ്തു. ചണ്ഡിഗഢില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള മുക്തറിലാണ് സംഭവം.

ദമ്പതിമാര്‍ക്ക് 'ശഗുന്‍' പണം നല്‍കുന്നതിന് പകരം ആ തുക ഡല്‍ഹിയില്‍ സമരത്തിലേര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് സഹായമായി നല്‍കാനാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന പണം സമരത്തിലേര്‍പ്പെട്ടിട്ടുള്ള കര്‍ഷകര്‍ക്ക് പുതപ്പും ഭക്ഷണവും മറ്റും വാങ്ങാന്‍ ഉപയോഗിക്കാനാകുമെന്ന് കുടുംബം പറയുന്നു. 

ഇക്കാര്യം വിവാഹവേദിയില്‍ അനൗണ്‍ ചെയ്യുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ എതിര്‍ത്ത് കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ശക്തമാകുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി