ദേശീയം

ടോള്‍ പിരിക്കാന്‍ കാര്‍ തടഞ്ഞത് ഇഷ്ടപ്പെട്ടില്ല; ജീവനക്കാരന്റ മുഖത്തടിച്ച് വനിതാ യുവ നേതാവിന്റെ പരാക്രമം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അമരാവതി: ടോള്‍ പ്ലാസയിലെ ജീവനക്കാരനെ നടുറോഡില്‍ വച്ച് മുഖത്തടിച്ച് യുവ വനിതാ നേതാവിന്റെ പരാക്രമം. ആന്ധ്രപ്രദേശിലാണ് സംഭവം. ഭരണപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗമായ യുവജന ശ്രമിക റിതു കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ഡി രേവതിയാണ് തന്റെ വാഹനം തടഞ്ഞ ടോള്‍ പ്ലാസ ജീവനക്കാരനെ പരസ്യമായി മുഖത്തടിച്ചത്. 

ആന്ധ്രയിലെ ഗുണ്ടൂര്‍ ജില്ലയിലെ കാജ ടോള്‍ പ്ലാസ ജീവനക്കാരനെയാണ് വനിതാ നേതാവ് തല്ലിയത്. കാറില്‍ വരികയായിരുന്ന നേതാവിനെ തടഞ്ഞ് ടോള്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 

ടോള്‍ പിരിക്കാനായി ബാരിക്കേഡ് വച്ച് തന്റെ വണ്ടി തടഞ്ഞത് അവരുടെ നിയന്ത്രണം നഷ്ടപ്പെടുത്തി. കാര്‍ തടഞ്ഞത് ചോദ്യം ചെയ്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിയ വനിതാ നേതാവ് ഒപ്പമുണ്ടായിരുന്നവരോട് ബാരിക്കേഡ് നീക്കാന്‍ ആവശ്യപ്പെടുന്നതും പിന്നാലെ സ്വയം നീക്കുന്നതും വീഡിയോയില്‍ കാണാം. 

ഇവര്‍ മാറ്റിയ ബാരിക്കേഡ് ജീവനക്കാരന്‍ ബലമായി തന്നെ തിരിച്ച് വയ്ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വനിതാ നേതാവ് അത് പിന്നെയും തള്ളി മാറ്റിയിടുന്നതും പിന്നാലെ ജീവനക്കാരന്റെ മുഖത്ത് തല്ലുന്നതുമാണ് വീഡിയോയിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി